സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജി.എസ്.ടി.യുടേയും നോട്ട് നിരോധനത്തിന്റേയും പേരില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ജനങ്ങള്‍ അനുഭവിച്ച വേദനയും പ്രയാസവും പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ആളാണ് നരേന്ദ്രമോദിയെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.
ഗുജറാത്തിലെ സൂറത്തിലെ വ്യാപാരി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ ആണ് മന്‍മോഹന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. നോട്ട് നിരോധനം എടുത്തുചാട്ടവും, ജിഎസ്ടി മോശം രീതിയില്‍ ഉണ്ടാക്കി തെറ്റായ രീതിയില്‍ നടപ്പാക്കിയ പരിഷ്‌കാരവുമായിരുന്നുവെന്ന് പറഞ്ഞ സിംഗ് വെറുതെയുള്ള വാചകക്കസര്‍ത്ത് നിര്‍ത്തി അന്തസുള്ള വഴികളിലൂടെ വോട്ട് തേടാന്‍ പ്രധാനമന്ത്രി പഠിക്കണമെന്നും പറഞ്ഞു.
ഒരു ആഘാതത്തില്‍ നിന്ന് (നോട്ട് നിരോധനം) നിങ്ങള്‍ കരകയറി വരുമ്പോള്‍ ആണ് ജിഎസ്ടി വരുന്നത്. പക്ഷേ ഇതെല്ലാം എങ്ങനെ നിങ്ങളുടെ വ്യാപാരത്തെ ബാധിച്ചുവെന്ന് ചോദിക്കാനോ മനസ്സിലാക്കാനോ പക്ഷേ ഇതുവരെ ഇവിടെയാരും വന്നിട്ടുമില്ല... മുന്‍പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
