തങ്ങൾ സിപിഎമ്മുകാരായത് കൊണ്ട് സിബിഐ രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് കേസിൽ പ്രതിയാക്കിയതെന്ന് മുഖ്യപ്രതിയും പയ്യോളി മുന്‍ ഏരിയാസെക്രട്ടറിയുമായ ചന്തുമാസ്റ്റര്‍ സ്വീകരണചടങ്ങിൽ പറഞ്ഞു
കോഴിക്കോട്: ബിജെപി പ്രവർത്തകനായ പയ്യോളി മനോജിനെ വധിച്ച കേസിൽ സിബിഐ കോടതി ജാമ്യം കൊടുത്ത പത്ത് പ്രതികൾക്ക് സിപിഎം കോഴിക്കോട് സ്വീകരണം നൽകി. പാർട്ടിയോടപ്പമുണ്ടെന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രതികളെ സ്വീകരണവേദിയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് പത്ത് പ്രതികള്ക്കും സിപിഎം ജില്ലാ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും ഹാരാര്പ്പണം
തങ്ങൾ സിപിഎമ്മുകാരായത് കൊണ്ട് സിബിഐ രാഷ്ട്രീയ വിരോധം തീര്ക്കാനാണ് കേസിൽ പ്രതിയാക്കിയതെന്ന് മുഖ്യപ്രതിയും പയ്യോളി മുന് ഏരിയാസെക്രട്ടറിയുമായ ചന്തുമാസ്റ്റര് സ്വീകരണചടങ്ങിൽ പറഞ്ഞു. പയ്യോളി മനോജ് വധ കേസ് അന്വേഷണത്തെ തുടര്ന്ന് കഴിഞ്ഞ ഡിസംബറിലാണ് ചന്തുമാസ്റ്ററടക്കം പത്ത് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്.
മൂന്ന് മാസത്തോളം ജയിലില് കഴിഞ്ഞ പ്രതികള് ജാമ്യത്തിലിറങ്ങിയെങ്കിലും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇൗ ജാമ്യവ്യവസ്ഥയില് ഇന്നലെ ഇളവ് കിട്ടി. 2012ല് പയ്യോളിയില് നടന്ന സിപിഎം- ആര്എസ്എസ് സംഘര്ഷത്തെ തുടര്ന്നാണ് ബിഎംഎസ് പ്രവര്ത്തകനായ മനോജിനെ വീട്ടില് കയറി വെട്ടിക്കൊന്നത്. ലോക്കല് പോലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് മനോജിന്റെ വീട്ടുകാരുടെ അപേക്ഷയെ തുടര്ന്നാണ് സിബിഐ ഏറ്റെടുത്തത്.
