Asianet News MalayalamAsianet News Malayalam

ലോട്ടറി അടിച്ച വിവരം ബന്ധുക്കളെ അറിയിക്കാതെ 54 ദിവസം; ഒടുവിൽ തുക കൈപ്പറ്റാനെത്തിയത് മുഖംമൂടി ധരിച്ച്

കഴിഞ്ഞ വര്‍ഷം നവംമ്പറിലാണ് കാംബെലിന് സൂപ്പർ ലോട്ടറിയുടെ ഓന്നാം സമ്മാനം അടിച്ചത്.  ടിവിയിലൂടെ തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പുവരുത്തി കിടപ്പുമുറിയില്‍ പോയി സന്തോഷം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. 

mans not inform relatives for winning lottery in jamaica
Author
Jamaica, First Published Feb 13, 2019, 1:52 PM IST

ഏറ്റവും അടുത്ത ആർക്കെങ്കിലും ലോട്ടറി അടിച്ചെന്നറിഞ്ഞാൽ എവിടെന്നില്ലാതെ കൂറെ ആളുകള്‍ അവര്‍ക്ക് ചുറ്റും കൂടും. അതുവരെയും ഒന്ന് തിരിഞ്ഞ് നോക്കാത്തവർ പോലും ആ കൂട്ടത്തിലുണ്ടാകും. ഈ വസ്തുത ഒമ്പത് കോടി രൂപ ലോട്ടറി അടിച്ച ജമൈക്കക്കാരനും അറിയാം.

ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസമാണ് ഇയാൾ തുക കൈപ്പറ്റാതെ കാത്തിരുന്നത്. ഒടുവില്‍ സമ്മാനം വാങ്ങാന്‍  ഇയാളെത്തിയതാകട്ടെ  മുഖം മൂടി ധരിച്ചും. എ കാംബെല്‍ എന്ന പേരല്ലാതെ  മറ്റ് വിവരങ്ങളൊന്നും പുറത്തു പറയരുതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം നവംമ്പറിലാണ് കാംബെലിന് സൂപ്പർ ലോട്ടറിയുടെ ഓന്നാം സമ്മാനം അടിച്ചത്.  ടിവിയിലൂടെ തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പുവരുത്തി കിടപ്പുമുറിയില്‍ പോയി സന്തോഷം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. ഒരു വീട് വയ്ക്കണം, ആരുടെയും മുന്നിലും കൈ നീട്ടാതെ എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കണം എന്നാണ് ഇപ്പോൾ കാംബെലിന്റെ ആഗ്രഹം.

സമ്മാനത്തുക കിട്ടിയ വിവരം ബന്ധുക്കൾ അറിഞ്ഞാൽ തന്റെ ആഗ്രഹങ്ങളൊന്നും നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു സാഹസം കാട്ടിയതെന്ന് കാംബെല്‍ പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ ഭാഗ്യവാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചിരിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios