ഐതിഹ്യമായി കണക്കാക്കപ്പെടുന്ന പ്രളയം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് എന്നാണ് ബിബി ലാലിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ലാല്‍ ഇക്കാര്യം വിശദമാക്കുന്ന ്രപബന്ധം അവതരിപ്പിച്ചത്.
ബാബരി മസ്ജിദിന് അടിയില്‍ രാമ ക്ഷേത്രമുണ്ടെന്ന് വാദിക്കുന്ന വിവാദ പുസ്തകത്തിന്റെ കര്‍ത്താവാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ മുന്‍ ഡയരക്ടര്‍ കൂടിയായ ബി.ബി.ലാല്‍. ഇതിനു പിന്നാലെയാണ് പുതിയ കണ്ടെത്തലുമായി അദ്ദേഹം രംഗത്തുവന്നത്. പുരാവസ്തുപരമായ തെൡവുകളോടെയാണ് ഇക്കാര്യം സമര്‍ത്ഥിക്കുന്നതെന്ന് ഡോ. ലാല്‍ പറയുന്നു.
ബിസി 2000-1900നും ഇടയ്ക്കാണ് സരസ്വതി നദി അപ്രത്യക്ഷമായതെന്നാണ് നിഗമനം. ഇതേ സമയത്തായിരിക്കണം മനുസ്മൃതിയില്‍ പറഞ്ഞ പ്രളയം നടന്നത് എന്നാണ് ലാലിന്റെ വാദം. ഇക്കാര്യം പ്രതിപാദിക്കുന്ന ഒരു പുസ്തകവും ലാല്‍ എഴുതുന്നുണ്ട്.
