ശസ്ത്രക്രിയ വിജയകരമെന്ന് താരം

ബാഴ്‌സലോണ: ലോകകപ്പിന് മുന്‍പ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ അര്‍ജന്‍റീനന്‍ മധ്യനിരതാരം ലാന്‍സിനിയുടെ ശസ്ത്രക്രിയ വിജയകരം. 
ശസ്ത്രക്രിയ വിജയകരമല്ലെന്നും അടുത്ത സീസണ്‍ നഷ്‌ടമാകുമെന്നും നേരത്തെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തള്ളിയ ലാന്‍സിനി എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകും എന്ന് പറയാനാകില്ലെന്നും, അടുത്ത വര്‍ഷാദ്യം കളിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.

താരത്തിന്‍റെ ക്ലബായ വെസ്റ്റ്ഹാമും ശസ്ത്രക്രിയ വിജയമാണെന്ന് അറിയിച്ചിട്ടുണ്ട്. 25-കാരനായ താരം തുടര്‍ചികിത്സകള്‍ക്കായി കുറച്ച് ആഴ്ച്ചകള്‍ കൂടി സ്‌പെയിനില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം ലണ്ടനിലേക്ക് മടങ്ങും. അതേസമയം താരത്തിന് പകരക്കാരനെ തെരയുകയാണ് വെസ്റ്റ്ഹാം ക്ലബ്. അര്‍ജന്‍റീനന്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടയാണ് ലാന്‍സിനിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.

Scroll to load tweet…