ന്യൂഡല്‍ഹി: ലോകസുന്ദരിയായ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി മാനുഷി ചില്ലര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. 

കുടുംബത്തോടൊപ്പമാണ് മാനുഷി പ്രധാനമന്ത്രിയെ കാണാനെത്തിയത്. നേരത്തെ ലോകസുന്ദരിപട്ടം ചൂടിയപ്പോള്‍ മാനുഷിയെ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. 

മാനുഷിയുടെ നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.