30 തവണ ഇയാള്‍ വെടിയുതിര്‍ത്തുവെന്നാണ് പ്രാദേശിക പത്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: തോക്കുമായെത്തിയ ആള്‍ ലോസ്ഏഞ്ചസല്‍സിലെ ഡാന്‍സ് ബാറിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്ത ആള്‍ കൊല്ലപ്പെട്ടെന്നോ അതോ പൊലീസിന് മുന്നില്‍ കീഴടങ്ങിയെന്നോ വ്യക്തമല്ല. 30 തവണ ഇയാള്‍ വെടിയുതിര്‍ത്തുവെന്നാണ് പ്രാദേശിക പത്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. 

പ്രാദേശിക സമയം രാത്രി 11.30ഓടെ ബാറിലേക്ക് ഒരാള്‍ ഓടി കയറുന്നതും വെടിയുതിര്‍ക്കാന്‍ ആരംഭിച്ചതും കണ്ടതായി ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു. എല്ലാവരും പോയതിന് ശേഷവും തനിക്ക് വെടിയൊച്ച കേള്‍ക്കാമായിരുന്നു. 30 തവണയെങ്കിലും അയാള്‍ വെടിയുതിര്‍ത്തിട്ടുണ്ടാകുമെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി.