റായിപ്പൂര്‍: ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പതു സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുക്മ ജില്ലയിലെ ഭോജ്ജാ പ്രദേശത്താണ് മാവോയിസ്റ്റിന്റെ കടുത്ത പ്രകോപനം ഉണ്ടായത്. ഒന്‍പത് ജവാന്മാരുടെയും മരണം മുഖ്യമന്ത്രി രമണ്‍സിങ് സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചനകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred