നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയും മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും  മുഖ്യമന്ത്രിയും പോലീസ് മേധാവികളും ആലോചിച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്‍കിട കുത്തകകളെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സി പി ഐ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റിയുടെ പേരിലാണ് കുറിപ്പ്. വയനാട് പ്രസ്‌ക്ലബിന്റെ വാര്‍ത്താ ബോക്‌സിലാണ് കുറിപ്പ് കണ്ടത്‌