മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. എതിര്‍ അഭിപ്രായം പറയുന്നവരെയും തെറ്റായി അഭിപ്രായം പറയുന്നവരെയും വെടിവച്ച് കൊല്ലുകയല്ല വേണ്ടത്. ഇത് പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ പറയുന്നതല്ല, കൂടുതല്‍ കാര്യക്ഷമമാകാനാണെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്‍,  ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ നേരത്തെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.