ഇതോടെ പൊലീസ് പൊതുദര്‍ശനത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പൊറ്റമ്മലിലെ വര്‍ഗീസ് സ്മാര മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കണമെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടത്.  പൊതുദര്‍ശനത്തിന് ശ്രമിച്ചാല്‍ തടയുമെന്ന് യുവമോര്‍ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. മൃതദേഹം എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ചര്‍ച്ചകള്‍ തുടരുകയാണ്. തീരുമാനത്തില്‍ എത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുമെന്നാണ് ധാരണ. എന്നാല്‍ കൊല്ലപ്പെട്ട അജിതയുടെ ശരീരം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനം ആയില്ല.  

മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടയുമെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പറയുന്നത്. തുടര്‍ന്ന്, ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പൊലീസ് അനുമതി തടഞ്ഞു. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ അനുവദിക്കില്ലെന്നും നേരിട്ട് കൊണ്ടുപോയി സംസ്‌കരിക്കണമെന്നുമാണ് പൊലീസ് പറയുന്നത്. 

കുപ്പുദേവ രാജിന്റെ ശരീരം ഏറ്റുവാങ്ങാന്‍ സഹോദരന്‍ എത്തിയിട്ടുണ്ട്.  മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് മാനാഞ്ചിറയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനം. അതിനു മുമ്പ് മുതലക്കുളം മൈതാനിയിലും പൊറ്റമ്മലിലെ വര്‍ഗീസ് സ്മാരക മന്ദിരത്തിലും പൊതുദര്‍ശനത്തിന് വെക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് പൊലീസ് നിഷേധിച്ചത്.