അനിശ്ചിതമായ തടവിനെതിരെയും കണ്ണമ്പിള്ളിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ചും നോം ചോംസ്കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

മുംബൈ: മൂന്നര വര്‍ഷക്കാലമായി പൂനെ യേര്‍വാഡ ജയിലിലായിരുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അനിശ്ചിതമായ തടവിനെതിരെയും കണ്ണമ്പിള്ളിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ചും നോം ചോംസ്കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 2015 മെയ് 9 നാണ് മഹാരാഷ്ട്ര പൊലീസ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്തത്.

വിവിധ മനുഷ്യാവകാശ സംഘടനകളും കണ്ണമ്പിള്ളിയുടെ മോചനമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യുഷൻ ആവശ്യത്തിൽ നാലാഴ്ച സമയം അനുവദിച്ചു. അതിനാല്‍ അതുവരെ മോചനം നീണ്ടേക്കും.