കോഴിക്കോട് : കോഴിക്കോട് കണ്ണപ്പൻ കുണ്ടിന് സമീപം മട്ടിക്കുന്നിൽ എട്ടംഗ മാവോയിസ്റ്റ് സംഘമെത്തി. പ്രദേശത്തെ കടയിലെത്തിയ മാവോയിസ്റ്റ് സംഘം തോക്ക് ചൂണ്ടി  സാധനങ്ങൾ കൈക്കലാക്കി. സംഘം മട്ടിക്കുന്നിൽ ലഘുലേഖ വിതരണം ചെയ്തു. അധികാരം കൊയ്യാൻ ആയുധങ്ങൾക്ക് മൂർച്ച കൂട്ടണമെന്ന പരാമ‌ർശമുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്.