നിലമ്പൂര്‍: മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്. മാവോയിസ്റ്റുകളേക്കാള്‍, യൂണിഫോമിലുള്ള തണ്ടര്ബോള്‍ട്ടുകാരെയാണ് ഇവര്‍ക്ക് ഭയം. ഇക്കാരണത്താല്‍ തന്നെ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോലും ഇപ്പോള്‍ ഇവര്‍ കാട്ടില്‍ പോകാറില്ല

പന്തവും തേനും കാട്ടുകിഴങ്ങുകളും ശേഖരിക്കാൻ ഉള്‍വനത്തില്‍ പോയാല്‍ ചിലപ്പോള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ആദിവാസികള്‍‌ മടങ്ങാറുള്ളത്. ആനയും പുലിയും കരടിയുമൊക്കെയുള്ള കാട്ടിനുള്ളില്‍ താമസിക്കാൻ അവര്‍ക്ക് ഭയമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴിവര്‍ ഭയക്കുന്നു. ആരെയും ചോദ്യവും ഉത്തരവുമില്ലാതെ വെടിവച്ചുകൊല്ലുന്നവരാണ് ആയുധങ്ങളുമായി വനത്തിലുള്ളതെന്ന് ഇവര്‍ കരുതുന്നു

ഇക്കാരണത്താല്‍ തന്നെ വനവിഭവങ്ങള്‍ ശേഖരിക്കാൻ ഇപ്പോഴിവര് കാട്ടില്‍പോകാറില്ല  വനവിഭവശേഖരണം മുടങ്ങിയതോടെ പുഞ്ചക്കൊല്ലിയിലെ സൊസൈറ്റിയും പൂട്ടിയിരിക്കുന്നു. ആദിവാസികളുടെ ഉപജീവനവും അതിജീവനവും പ്രതിസന്ധിയിലാകുന്നു എന്നതിലുപരി കാടിൻറെ മക്കള്‍ക്ക് കാട്ടില്‍ കയറാനാകാത്ത അവസ്ഥയാണ് ഇവിടെ നിലവിലുള്ളത്.