വയനാട്: വയനാട്ടിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ സാധ്യതയെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. ഇതിനാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കി.