ബാഡ്‌മിന്റണ്‍ താരം സൈന നേവാളിനും ബോളിവുഡ് താരം അക്ഷയ് കുമാറിനും ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകളുടെ ഭീഷണി. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 സി ആര്‍ പി എഫുകാരുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നതാണ് മാവോയിസ്റ്റുകളെ ചൊടിപ്പിച്ചത്. മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് ഭീഷണി സന്ദേശമുള്ളത്. സി ആര്‍ പി എഫുകാരുടെ കുടുംബത്തിന് ഒമ്പത് ലക്ഷം വീതം നല്‍കുമെന്നായിരുന്നു അക്ഷയ്‌കുമാറിന്റെ വാഗ്ദ്ധാനം. ആറു ലക്ഷം രൂപ നല്‍കുമെന്നാണ് സൈന നേവാള്‍ അറിയിച്ചത്. സി ആര്‍ പി എഫുകാരുടെ കുടുംബത്തെയല്ല, ദരിദ്രര്‍ക്കാണ് സിനിമാതാരങ്ങളും മറ്റും സാമ്പത്തികസഹായം നല്‍കേണ്ടതെന്ന് ലഘുലേഖയില്‍ പറയുന്നത്. മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെയാണ് ഇത്തരം ആളുകള്‍ നിലപാട് എടുക്കേണ്ടതെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.