ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ആയി മാർ ജേക്കബ് മനത്തോടത്ത് ചുമതലയേറ്റു . സിറോ മലബാർ സഭാ ഭൂമിയിടപാടിൽ അനുനയ നീക്കത്തിനുള്ള ശ്രമങ്ങൾക്കും ചുമതലയേറ്റ ആദ്യദിനം തന്നെ അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർ പുതിയ സർക്കുലർ പുറത്തിറക്കി . അഡ്മിനിസ്ട്രേറ്ററുടെ അസാന്നിധ്യത്തിൽ ഉത്തരവാദിത്തം നിറവേറ്റണ്ട ചുമതല ഫാ.വർഗീസ് പൊട്ടയ്ക്കലിനെയാണ് ഏൽപിച്ചിരിക്കുന്നത്. സഹായ മെത്രാൻമാർ ഉണ്ടായിരിക്കെയാണ് ഇൗ തീരുമാനം എന്നത് കൗതുകകരമാണ്.