സംസ്ഥാന സർക്കാരിന്‍റെ മദനയത്തെ എതിര്‍ത്ത് ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ
കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം. മദ്യവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനസേവനമല്ലെന്നാണ് ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻറെ വിമര്ശനം.
ഇക്കാര്യം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ചർച്ചക്ക് പോലും തയ്യാറായില്ലെന്നും ആരോപണം. കേരള മദ്യവിരുദ്ധ വിശാല സഖ്യം ചെങ്ങന്നൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് വിമർശനം
