അര്‍ജന്‍റീനിയന്‍ താരങ്ങളെ പിന്തുണയ്ക്കണമെന്നും മുന്‍ താരം

മോസ്കോ: ലോകകപ്പില്‍ അര്‍ജന്‍റീനയും ഐസ്‍‍ലാന്‍റും തമ്മിലുള്ള മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന് പുകവലിച്ചതിന് മാപ്പ് ചോദിച്ച് ഡീഗോ മറഡോണ. സ്റ്റേഡിയത്തില്‍ പുക വലിക്കുന്നതിന് വിലക്കുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നു. ആരാധകരോടും ഫിഫയോടും മാപ്പ് ചോദിക്കുന്നുവെന്നും ഫുട്ബോള്‍ ഇതിഹാസം ട്വീറ്റ് ചെയ്തു. ആരാധകരുടെ പിന്തുണ അര്‍ജന്‍റീന ടീമിന് ഉണ്ടാകണമെന്നും മറഡോണ ആവശ്യപ്പെട്ടു. ഇന്നലെ മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അര്‍ജന്‍റീനയെ ഐസ്‍ലാന്‍റ് സമനിയില്‍ തളച്ചിരുന്നു. സമര്‍ദത്തിന് അടിപ്പെട്ട് മെസി പെനാല്‍റ്റി പാഴാക്കിയതോടെ വിജയം നേടാനുള്ള അവസരം അര്‍ജന്‍റീനയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.