അര്‍ജന്റീന നൈജീരിയ മല്‍സരത്തിനിടെയാണ് മറ‍ോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഏറെ കാത്തിരുന്ന അര്‍ജന്റീനയുടെ ആവേശ ജയത്തിന് പിന്നാലെ ആരാധകര്‍ക്ക് ദുഖവാര്‍ത്ത. ഫുട്ബോള്‍ ഇതിഹാസം മറഡോണ ആശുപത്രിയില്‍. നൈജീരയ്ക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്തുണയുമായി ഗാലറിയിലെത്തിയ മറഡോണ അര്‍ജന്റീന ആവേശ ഭരിതനായിരുന്നു. ടീമിന്റെ ഗോള്‍ നേട്ടം ആരാധകര്‍ക്കൊപ്പം മറഡോണ ഏറെ വികാരാധീനമായിയാണ് മറഡോണ ആഘോഷിച്ചത്. 

അമ്പത്തേഴുകാരനായ മറഡോണയെ രക്തസമ്മര്‍ദ്ദം അധികരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൈജീരിയ്ക്കെതിരായ രണ്ടാം ഗോളിന് പിന്നാലെ മറഡോണയെ ശാരീരികാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് മറഡോണയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

നേരത്തെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ച മെക്സിക്കോയ്ക്കാണ് തന്റെ പിന്തുണയെന്ന് മറഡോണ പ്രഖ്യാപിച്ചിരുന്നു.