നേരത്തേ ടീമിനെ വിമര്‍ശിച്ച് മറഡോണ രംഗത്ത് എത്തിയിരുന്നു
മോസ്കോ: ലോകകപ്പിലെ അര്ജന്റീനയുടെ മോശം പ്രകടനത്തിന് ലോകം മുഴുവന് ലിയോണല് മെസിയെ ക്രൂശിക്കുമ്പോള് പിന്തുണ നല്കി ഇതിഹാസ താരം ഡീഗോ മറഡോണ. 2002ന് ശേഷം ആദ്യമായി ലോകകപ്പിന്റെ ആദ്യ റൗണ്ടില് പുറത്താവാനുള്ള സാഹചര്യത്തില് ടീം എത്തി നില്ക്കുമ്പോള് മെസിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് മറഡോണ പറയുന്നത്.
അര്ജന്റീനയുടെ ദുരവസ്ഥയ്ക്ക് മെസി മാത്രമല്ല കാരണക്കാരന്. ലിയോ എനിക്ക് നിന്നോട് സംസാരിക്കണം. സംഭവിച്ചതിനെല്ലാം നീ അല്ല കുറ്റക്കാരനെന്ന് പറയണം. എനിക്ക് നിന്നെ ഒരുപാട് ഇഷ്മാണ്, ബഹുമാനമാണ് എന്നും മറഡോണ പറഞ്ഞു. നേരത്തേ ദേശീയ കുപ്പായത്തിന്റെ വില താരങ്ങളെ പറഞ്ഞ് മനസിലേക്കണ്ടതുണ്ടെന്നുള്ള പ്രതികരണവുമായി അര്ജന്റീനയെ 1986ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മറഡോണ എത്തിയിരുന്നു.
ഏറെ വിഷമിക്കുന്നത് നമ്മള് ആരോടാണ് തോറ്റതെന്നുള്ളതാണ്. ബ്രസീല്, സ്പെയ്ന്, ഹോളണ്ട്, ജര്മനിയ എന്നിവരോടാണ് തോല്വിയെങ്കില് കാര്യമാക്കേണ്ടതില്ലായിരുന്നു. ക്രൊയേഷ്യയോടാണ് പരാജയപ്പെട്ടത്. ചെറിയ ടീമുകളോട് ദയനീയമായി പരാജയപ്പെടുന്നത് അര്ജന്റീനയുടെ ഫുട്ബോള് പാരമ്പര്യത്തിന് യോജിച്ചതല്ലെന്നായിരുന്നു മുന് ക്യപ്റ്റന്റെ പ്രതികരണം.
