അര്‍ജന്റീന കോച്ച് സാംപൗളിയേയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയേയും മറഡോണ വിമര്‍ശിച്ചു.

മോസ്‌കോ: നൈജീരിയക്കെതിരേ അവസാന മത്സരത്തിന് ഇറങ്ങും മുന്‍പ് തനിക്ക് അര്‍ജന്റൈന്‍ താരങ്ങളെ കാണണമെന്ന് ഇതിഹാസതാരം ഡിയേഗോ മറഡോണ. നൈജീരിയക്കെതിരേ വിജയിച്ചാല്‍ മാത്രമേ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് എന്തെങ്കിലും സാധ്യതകളൊള്ളൂ.

ക്രൊയേഷ്യക്കെതിരേ തോല്‍വിയോടെ കടുത്ത അമര്‍ഷത്തിലാണ് മറഡോണ. അര്‍ജന്റീന കോച്ച് സാംപൗളിയേയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയേയും മറഡോണ വിമര്‍ശിച്ചു. 1986 ഗോള്‍ഡന്‍ ബോള്‍ ജേതാവായ മറഡോണ പറയുന്നത് തനിക്കും പഴയ താരങ്ങള്‍ക്കും ദേശീയ ക്യാംപ് സന്ദര്‍ശിക്കണമെന്നാണ്. 

ദേശീയ കുപ്പായത്തിന്റെ വില താരങ്ങളെ പറഞ്ഞ് മനസിലേക്കണ്ടതുണ്ട്. ഏറെ വിഷമിക്കുന്നത് നമ്മള്‍ ആരോടാണ് തോറ്റതെന്നുള്ളതാണ്. ബ്രസീല്‍, സ്‌പെയ്ന്‍, ഹോളണ്ട്, ജര്‍മനിയ എന്നിവരോടാണ് തോല്‍വിയെങ്കില്‍ കാര്യമാക്കേണ്ടതില്ലായിരുന്നു. ക്രൊയേഷ്യയോടാണ് പരാജയപ്പെട്ടത്. ചെറിയ ടീമുകളോട് ദയനീയമായി പരാജയപ്പെടുന്നത് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും മുന്‍ ക്യപ്റ്റന്‍ പറഞ്ഞു.

ദേശീയ കുപ്പായത്തിന്റെ വില താരങ്ങളെ പറഞ്ഞ് മനസിലേക്കണ്ടതുണ്ട്.