ആദ്യ നിമിഷങ്ങളില്‍ തന്നെ മഞ്ഞപ്പടയ്ക്ക് തിരിച്ചടി
മോസ്കോ: പ്രീക്വാര്ട്ടറിലേക്ക് കടക്കാനുള്ള അവസരം തേടിയിറങ്ങിയ ബ്രസീലിന് കനത്ത തിരിച്ചടി. കളി തുടങ്ങി ഒമ്പതാം മിനിറ്റില് തന്നെ പ്രതിരോധ നിര താരം മാഴ്സലോയെ പരിക്കേറ്റത് മൂലം പിന്വലിച്ചു. പ്രതിരോധത്തിനൊപ്പം മഞ്ഞപ്പടയുടെ ആക്രമങ്ങളുടെയും കുന്തുമുനയാണ് വിംഗിലൂടെ പാഞ്ഞു കയറുന്ന റയല് മാഡ്രിഡ് താരം. മുടന്തിയാണ് താരം കളം വിട്ടത്. മാഴ്സലോയ്ക്ക് പകരം ഫിലിപ്പേ ലൂയിസാണ് കളത്തിലിറക്കിയിരിക്കുന്നത്.
Scroll to load tweet…
