മാര്‍സലോയും യുവന്‍റസിലേക്കെന്ന് അഭ്യൂഹങ്ങള്‍

ടൂറിന്‍: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ റയല്‍ മാഡ്രിഡില്‍ നിന്ന് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാര്‍സലോയെ കൂടാരത്തിലെത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിന്നാലെ 30കാരനായ മാര്‍സലോയെ യുവന്‍റസ് നോട്ടമിടുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ യുവന്‍റസിനെ മാര്‍സലോ കഴിഞ്ഞ ദിവസം ഫോളോ ചെയ്യാന്‍ ആരംഭിച്ചത് ഈ അഭ്യൂഹത്തിന് കരുത്തുപകരുന്നു. നിലവില്‍ റയലുമായി 2022വരെ ബ്രസീലിയന്‍ താരത്തിന് കരാറുണ്ട്. ലോകത്തെ മികച്ച ലെഫ്റ്റ് ബാക്കായാണ് മാര്‍സലോ അറിയപ്പെടുന്നത്. അതേസമയം ബ്രസീലിയന്‍ പ്രതിരോധ താരം അലക്‌സ് സാന്‍ഡ്രോ ക്ലബ് വിട്ടേക്കുമെന്നാണ് സൂചനകള്‍.