എങ്ങനെയും ജയിക്കണമെന്ന വാശി മെസിയുടെയുടെ അര്‍ജന്റീന താരങ്ങളുടെയും ശരീരഭാഷയിലും പ്രകടമായിരുന്നു. ഇടവേളക്ക് പിരിഞ്ഞശേഷം ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് ടീം അംഗങ്ങളെ പ്രചോദിപ്പിക്കുന്ന മെസിയെയും ഇന്നലെ കണ്ടു.
മോസ്കോ: കളിച്ചും കളിപ്പിച്ചും ഗോളടിച്ചും ലയണല് മെസി അര്ജന്റീനയുടെ യഥാര്ഥ നായകനായ മത്സരമായിരുന്നു നൈജീരിയക്കെതിരെ. ക്രൊയേഷ്യക്കെതിരെ തളര്ന്ന് തലതാഴ്ത്തി നടക്കുന്ന മെസിയെ ആയിരുന്നില്ല ആരാധകര് ഇന്നലെ കണ്ടത്. ആദ്യ ഗോളടിച്ച് മുന്നില് നിന്ന് നയിക്കുന്ന മെസിയെ ആയിരുന്നു.
എങ്ങനെയും ജയിക്കണമെന്ന വാശി മെസിയുടെയുടെ അര്ജന്റീന താരങ്ങളുടെയും ശരീരഭാഷയിലും പ്രകടമായിരുന്നു. ഇടവേളക്ക് പിരിഞ്ഞശേഷം ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് ടീം അംഗങ്ങളെ പ്രചോദിപ്പിക്കുന്ന മെസിയെയും ഇന്നലെ കണ്ടു. എന്നാല് എന്താണ് മെസി ടീം അംഗങ്ങളോട് പറഞ്ഞതെന്ന വ്യക്തമാക്കുകയാണ് അര്ജന്റീനയുടെ വിജയഗോളടിച്ച മാര്ക്കസ് റോഹോ.
പകുതി സമയത്ത് ടീം മീറ്റിംഗിൽ മെസി തങ്ങളോടെല്ലാവരോടുമായി പറഞ്ഞു, ഇന്നത്തെ മത്സരത്തിൽ ഗോൾ നേടുക എന്നത് എല്ലാവരുടെയും കടമയാണ്, അത് കൊണ്ടു തന്നെ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കരുത്. എപ്പോഴൊക്കെ അവസരം ലഭിക്കുന്നുവോ, അപ്പോഴൊക്കെ ഷോട്ടുകൾ അടിക്കണം, നിങ്ങൾ ഏത് പൊസിഷനിൽ കളിക്കുന്ന താരമാണെന്നൊന്നും അപ്പോൾ പ്രസക്തമല്ല. അതുകൊണ്ട് തന്നെയാണ് അവസാന നിമിഷം കാല്പ്പാകത്തിന് ലഭിച്ച പന്തിൽ ഞാ ൻ ഗോളിന് ശ്രമിച്ചതും, അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞതും. മെസിയുടെ വാക്കുകളായിരുന്നു ഇതിന് പ്രചോദനമായത്. റോഹോ പറഞ്ഞു.
അതേ സമയം ത്രസിപ്പിക്കുന്ന വിജയത്തോടെ ഗ്രൂപ്പ് കടമ്പ മറികടന്ന അർജന്റീന ഫ്രാൻസുമായിട്ടാണ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുക. ശനിയാഴ്ചയാണ് ഈ മത്സരം.
