ലോകകപ്പില്‍ അര്‍ജന്‍റീന ഫേവറിറ്റുകളല്ല കളിക്കാരില്‍ വിശ്വാമുണ്ട്

ബ്യൂണസ്ഐറിസ്: അര്‍ജന്‍റീനയുടെ നായകന്‍ ലയണല്‍ മെസിക്ക് ഇനിയൊന്നും തെളിയിക്കാനില്ലെന്ന് ഡീഗോ മറഡോണ. ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും വിമര്‍ശകരെ പറ്റി ചിന്തിക്കരുത്. ഗ്രൗണ്ടില്‍ ആസ്വദിച്ചു കളിക്കുക. ഇതാണ് തനിക്ക് മെസിക്ക് നല്‍കാനുള്ള ഉപദേശമെന്നും മറഡോണ പറഞ്ഞു.

തനിക്ക് അര്‍ജന്‍റീനയുടെ പരിശീലകന്‍ സാംപോളിയെ കുറിച്ച് അറിയില്ല. എന്നാല്‍, ടീമിന് വേണ്ടി എല്ലാം സമര്‍പ്പിക്കുന്ന കളിക്കാരെ അറിയാം. അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് നേടാന്‍ നല്ല അവസരമാണ് റഷ്യയിലുള്ളത്. പക്ഷേ, ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകളായി അവരെ തെരഞ്ഞെടുക്കില്ല. ഫേവറിറ്റുകള്‍ ഒരിക്കലും വിജയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ, ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളുടെ കൂട്ടത്തില്‍ അര്‍ജന്‍റീനയില്ലെന്ന് മെസിയും പ്രതികരിച്ചിരുന്നു. 1986ല്‍ അര്‍ജന്‍റീനയെ രണ്ടാം ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരമാണ് മറഡോണ. തൊട്ടടുത്ത വര്‍ഷം ഫെെനലിലെത്തിയങ്കിലും മറഡോണയ്ക്കും സംഘത്തിനും കാലിടറി. പിന്നീട് 2010ല്‍ മറഡോണയുടെ ശിക്ഷണത്തിലും മെസിയുടെ കരുത്തിലും അര്‍ജന്‍റീന എത്തിയെങ്കിലും ക്വാര്‍ട്ടറില്‍ ജര്‍മനിക്ക് മുന്നില്‍ വീണു.

കഴിഞ്ഞ വര്‍ഷം ലോകകപ്പ് ഫെെനലില്‍ ജര്‍മന്‍ പടയോട് തന്നെ തോല്‍വിയേറ്റു വാങ്ങി. മെസിയും മറഡോണയും തമ്മിലുള്ള താരതമ്യങ്ങള്‍ ഒഴിവാക്കാനാണ് അര്‍ജന്‍റീനയുടെ മുന്‍ ഗോള്‍ മിഷ്യന്‍ ഹെര്‍നന്‍ ക്രെസ്പോയുടെ പ്രതികരണം.