കോഴിക്കോട്: ജില്ലയില്‍ കഞ്ചാവ് വില്പന നടത്തുന്ന കുറ്റിച്ചിറ സ്വദേശി ബഷീര്‍ എന്ന അളിയന്‍ ബഷീര്‍ (38) നെ 1.250 കിലോഗ്രാം കഞ്ചാവുമായി പന്നിയങ്കര പോലീസും ഇയാളുടെ കൂട്ടാളിയായ കല്ലായ് മഞ്ചുനിലയം മനുവിനെ (24) 1.750 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും അറസ്റ്റ് ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം മുമ്പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് അസി.കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ട സ്‌ക്വാഡ് കഴിഞ്ഞ മാസങ്ങളില്‍ കഞ്ചാവ് വില്പനയ്ക്ക് പിടികൂടിയവരില്‍ നിന്നും കുറ്റിച്ചിറ സ്വദേശിയായ ബഷീര്‍ ആണ് ജില്ലയിലെ ചില്ലറ വില്പനകാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍ക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് ആന്റി ഗുണ്ട സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കല്ലായ് സ്വദേശിയായ മനു എന്ന യുവാവ് മുഖേനയാണ് ഇയാള്‍ കഞ്ചാവ് ചില്ലറ വില്പനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതെന്ന് മനസ്സിലാക്കിയ പോലീസ് ഇവര്‍ക്കായി വലവിരിച്ചിരുന്നു.
കോഴിക്കോട് നഗരപരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്മീഷണറുടെ നിര്‍ദ്ദേശകാരം കൈമാറുകയും പട്രോളിങ്ങിനിടെ ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നഗരപരിധിയില്‍ തിരച്ചില്‍ ശക്തമാക്കിയ പോലീസും ആന്റി ഗുണ്ട സ്‌ക്വാഡും ചേര്‍ന്ന് കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചിന്താ വളപ്പ് തളി റോഡിലെ ഒരു കടയ്ക്ക മുന്നില്‍ നിന്നും 1.750 കിലോഗ്രാം കഞ്ചാവുമായി മനുവിനേയും കല്ലായ് ഗുണ്ട്‌സ്‌യാട്‌സിന് സമീപത്ത് നിന്ന് 1.250 കിലോഗ്രാം കഞ്ചാവുമായി ബഷീറിനെയും ഞായറാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കസബ എസ്‌ഐമാരായ സിജിത്ത്, രാംജിത്ത്, പന്നിയങ്കര എസ് ഐമാരായ ആനന്ദ്, ഭാസ്‌കരന്‍ സിപിഒമാരായ സന്തോഷ്, ബൈജു, സുജിത്ത്, പ്രജീഷ,് ഷിജു, ആന്റി നാര്‍ക്കോട്ടിക്ക് രാജീവ്, ഷാജി, സോജി, നവീന്‍, ജോമോന്‍, അനുജിത്ത,് രജിത്ത്, ചന്ദ്രന്‍, രതീഷ്, ജിനേഷ്, സുമേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
