ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയിലായി. ആലപ്പുഴ പഴവീട് വില്ലേജില്‍ തച്ചനേഴത്ത് വീട്ടില്‍ മഹിലാല്‍ (28) ആണ് 60 പൊതി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.
നഗരത്തിലെ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഹരി വിതരണം ശക്തമാണെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിതരണത്തിനായി പാക്കറ്റ്കളിലാക്കി സൂക്ഷിച്ച കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലാകുന്നുന്നത്. ഇടുക്കിയില്‍ ജോലിചെയ്തിട്ടുള്ള ഈ യാള്‍ അവിടെ നിന്നാണ് വിതരണത്തിനായി കഞ്ചാവ് എത്തിക്കുന്നത്. ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
