കൊച്ചി: വൈപ്പിനിൽ മറൈൻ എൻഫോഴ്സ്മെന്‍റ് സ്റ്റേഷൻ ആക്രമിച്ച കേസിൽ കീഴടങ്ങിയ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബോട്ടുടമ ഷിജു, ആന്‍റണി, ടോണി , ആൻസിലി, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
അക്രമികൾ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത് കൊണ്ടുപോയ ഫെർണാണ്ടോ എന്ന ബോട്ടിന്‍റെ ഉടമയാണ് ഷിജു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഇവരുടെ നേതൃത്വത്തിലുള്ള സംഘം മറൈൻ എൻഫോഴ്സ്മെന്‍റ് സ്റ്റേഷൻ ആക്രമിച്ചത്.
നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച് വിൽപനയ്ക്കെത്തിച്ച രണ്ട് ബോട്ടുകള്‍ മുന്‍പും ഹാർബറിൽ നിന്ന് എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്റ്റേഷൻ ആക്രമിച്ച് ബോട്ടുകളും പ്രതികളെയും മോചിപ്പിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ഓഫീസുപകരണങ്ങൾ നശിക്കുകയും ചെയ്തു.
