Asianet News MalayalamAsianet News Malayalam

11 പേരെ വിവാഹം ചെയ്ത് പണം തട്ടി; തട്ടിപ്പുകാരി പിടിയില്‍

Marriage fraud
Author
First Published Dec 18, 2016, 6:15 PM IST

 

ശാരീരികമായി വെല്ലുവിളികൾ നേരിടുന്നവരോ വിവാഹമോചിതരായവരോ ആണ് മേഘ ഭാർഗവ് എന്ന തട്ടിപ്പുകാരിയുടെ ഇരകൾ. ഇവരെ വിശ്വാസത്തിൽ വീഴ്ത്തി ബന്ധം വിവാഹത്തിലെത്തിക്കുകയും തുടർന്ന് പണവും ആഭരണവും കൈക്കലാക്കിയതിന് ശേഷം മുങ്ങുകയുമായിരുന്നു യുവതിയുടെ രീതി. ഇതിന് യുവതിയുടെ സഹോദരിയുടേയും, സഹോദരീ ഭർത്താവിന്റേയും സഹായവും ഉണ്ട്. ഇരുവരേയും യുവതിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സ്വദേശി ലോറൻ ജസ്റ്റിൻ നൽകിയ പരാതിയിലാണ് പൊലീസ് മേഘയെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയത്.വിവാഹം ചെയ്ത് വഞ്ചിച്ച് തന്റെ 15 ലക്ഷത്തിന്റെ ആഭരണവുമായി യുവതി കടന്നുകളഞ്ഞെന്നാണ് ലോറന്റെ പരാതി..അന്വേഷണത്തിൽ കേരളത്തിൽ തന്നെ നാല് യുവാക്കളെ മേഘ ഭാർഗവ് ഇത്തരത്തിൽ പറ്റിച്ചതായി പൊലീസ് കണ്ടെത്തി.

തുടർന്ന് നടന്ന അന്വേഷണത്തിൽ മുംബൈയിലും,പൂനയിലും,രാജസ്ഥാനിലും മേഘയുടെ തട്ടിപ്പിന് ിരയായവർ ഉണ്ടെന്ന് വ്യക്തമായി.ലക്ഷക്കണക്കിന് പണവും ആഭരണവും യുവതി ഇത്തരത്തിൽ തട്ടിയെടുത്തിട്ടുമ്ടെന്ന് പൊലീസ് പറയുന്നു.

വഞ്ചിക്കപ്പെട്ടവരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് നോയിഡയിൽ യുവതിയും കുടുംബവും താമസിക്കുന്നുണ്ടെന്ന് വിവരം കിട്ടി..തുടർന്നാണ് കേരളാ പൊലീസ് നോയിഡയിലെത്തി മേഘയേയും സഹോദരി പ്രാചിയേയും സഹോദരീ ഭർത്താവ് ദേവേന്ദ്ര ശർമ്മ െന്നിവരെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയാണ് അറസ്റ്റിലായി മേഘ.

 

Follow Us:
Download App:
  • android
  • ios