തിരുവനന്തപുരം: തമിഴ്‍നാടൻ അതിർത്തിഗ്രാമങ്ങളിൽ വിവാഹ തട്ടിപ്പ് സംഘങ്ങൾ സജീവം . ഇരയാകുന്നത് അതിർത്തിഗ്രാമങ്ങളിലെ മലയാളി സ്ത്രീകള്‍ . ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് .
ഗൂഡല്ലൂരിലെ ഗ്രാമങ്ങളില്‍ ഇത്തരം തട്ടിപ്പിന് നിരവധി പേര്‍ ഇരകളായി . തട്ടിപ്പുകാർ വൻ സാമ്പത്തിക ചൂഷണമാണ് നടത്തുന്നത് . അവസരമൊരുക്കാന്‍ ദല്ലാളുമാരുടെ സംഘവും സജീവം . മുങ്ങുന്നവരെ കുറിച്ച് പിന്നീട് വിവരമില്ല . പൊലീസില്‍ പരാതി നല്‍കാന്‍ ഭയന്ന് ഇരകള്‍ .
