Asianet News MalayalamAsianet News Malayalam

കാലത്തിനൊത്തുള്ള മാറ്റങ്ങളുമായി സൗദിയിലെ വിവാഹ കരാറുകള്‍

marriage ontracts in saudi takes one step forward
Author
First Published Feb 4, 2018, 8:31 AM IST

കാലത്തിനൊത്ത് മാറുകയാണ് സൗദിയിലെ വിവാഹ കരാറുകൾ. കായിക മത്സരങ്ങൾ കാണാൻ പോകണം എന്നതുൾപ്പെടെ വിവിധ ഡിമാന്റുകൾ പുതിയകാലത്തെ വിവാഹ കരാറിൽ ഇടം നേടിക്കഴിഞ്ഞു. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

ഒന്നു കാറോടിക്കാൻ സൗദിയിലവെ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇതിനുള്ള അനുമതി അടുത്ത ജൂണില്‍ പ്രാബല്യത്തില്‍ വരും.
കായിക സ്റ്റേഡിയങ്ങളില്‍ ഏതാനും ദിവസം മുമ്പാണ് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ലഭിച്ചത്. ഇങ്ങനെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന പുതിയ നിയമങ്ങൾ പ്രബല്യത്തിൽ വന്നതോടെയാണ് യുവതികൾ വിവാഹത്തിന് ഡിമാന്റുകൾവച്ച് തുടങ്ങിയത്. മിക്കതും സൗദിയിൽ പുതുമയുള്ളതാണ്.

ഡ്രൈവിംഗ് ലൈസന്‍സ് വേണം. വാഹനം ഓടിക്കണം. കായികര മത്സരങ്ങൾ കാണാൻ കാണാന്‍ സ്റ്റേഡിയങ്ങളില്‍ പോകണം തുടങ്ങിയ ആവശ്യങ്ങൾ കേട്ട് അന്തംവിട്ടിരിക്കുകയാണ് പലരും. മൊബൈല്‍ ഫോണ്‍ പാസ്വേഡ് ചോദിക്കരുത് എന്നായിരുന്നു ഒരു യുവതി പ്രതിശ്രുത വരന് മുന്നില്‍ വെച്ച ഡിമാന്‍ഡ്. യുവതികളുടെ രക്ഷിതാക്കളും പുതിയ വ്യവസ്ഥകള്‍ കരാറില്‍ ചേര്‍ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം മകളുടെ ശമ്പളത്തിന്റെ പകുതി തനിക്ക് വേണമെന്നായിരുന്നുവത്രേ ഒരു പിതാവ് ആവശ്യം.

Follow Us:
Download App:
  • android
  • ios