റായ്‌പുര്‍: ഛത്തീസ്ഘട്ടിലെ റായ്പൂരിൽ മൂന്ന് കുട്ടികളുടെ പിതാവായ യുവാവും കാമുകിയും തൂങ്ങിമരിച്ചു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോയ പോയ യുവാവിനെ ഭാര്യാപിതാവ് ഭീഷണിപ്പെടുത്തിയതാണ് മരണകാരണമെന്ന് യുവാവിന്റെ വീട്ടുകാർ ആരോപിച്ചു.

റായ്‌പുർ സ്വദേശി സന്തോഷ് വർഷങ്ങളായി ഭാര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യാ പിതാവിനൊപ്പം കൃഷിപ്പണി ചെയ്ത് കുടുംബം നോക്കി. പക്ഷെ ഒപ്പം ജോലിക്കെത്തിയ സ്ത്രീയുമായി പ്രണയത്തിലായതോടെ ഭാര്യയുടെ വീട്ടുകാരുമായി അകൽച്ചയിലായി. കഴിഞ്ഞ മാസം ഭാര്യയുമായി തർക്കമുണ്ടായതോടെ മക്കളെ ഉപേക്ഷിച്ച് സന്തോഷ് വീടുവിട്ടിറങ്ങി. നാടുവിട്ട്പോയ സന്തോഷ് കഴിഞ്ഞയാഴ്ച തിരിച്ചെത്തി കാമുകിക്കൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇതോടെ ഭാര്യാപിതാവ് സന്തോഷുമായി തർക്കത്തിലേർപ്പെട്ടു. ഇതിനെ തുടർന്നാണ് കാമുകിക്കൊപ്പം സന്തോഷ് ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.