Asianet News MalayalamAsianet News Malayalam

കലാഭവന്‍ മണിയുടെ ഓര്‍മ്മയില്‍ 20 പേര്‍ക്ക് മംഗല്ല്യ സാഫല്യം

marrige on the memory of kalabhavan mani
Author
First Published Aug 28, 2017, 11:20 AM IST

കൊല്ലം: മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച അനശ്വര നടന്‍ കലാഭവന്‍ മണിക്ക് ആരാധകരുടെ ഓര്‍മ്മ പൂക്കള്‍. കൊല്ലത്ത് കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായ് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ 20 യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങള്‍ പൂവണിഞ്ഞു‍. മണിയെ സ്നേഹിക്കുന്നവരുടെ കൂട്ടായമയായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷനാണ് മണി മംഗല്ല്യം എന്ന പേരില്‍ സമൂഹ വിവാഹമൊരുക്കിയത്.

പത്ര പരസ്യങ്ങള്‍ കണ്ട് സംഘാടകരെ താല്‍പര്യമറിയിച്ചവരാണ് മണിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ഒന്നിച്ചത്. കാട്ടില്‍മോക്കത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണിരത്ന പുരസ്കാരവും വിതരണം ചെയ്തു. കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

Follow Us:
Download App:
  • android
  • ios