ഇന്‍റോര്‍: കുട്ടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ദമ്പതികളുടെ കയ്യില്‍നിന്ന് പണം കവര്‍ന്നു. ഇന്‍റോറിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ കയറിയ ദമ്പതികളുടെ കയിയല്‍നിന്നാണ് മുഖമ്മൂടി ധരിച്ചെത്തിയ ആള്‍ പണം കവര്‍ന്നത്.

അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പണം തട്ടിയെടുത്തത്. 2017 ഡിസംബര്‍ 24ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തിവിട്ടത്. രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ കുഞ്ഞിന്റെ അച്ഛന്‍ പണം എടിഎമ്മില്‍നിന്ന് പിന്‍വലിച്ച് അയാള്‍ക്ക് നല്‍കുന്നതും വീഡിയോയില്‍ കാണാം.