Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൂട്ടമതപരിവർത്തനം ആശങ്കയുണര്‍ത്തുന്നുവെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്

'നിങ്ങൾ ഹിന്ദു ആണെങ്കിൽ ഹിന്ദുവായും, മുസ്ലീമാണെങ്കിൽ മുസ്ലീമായും, ക്രിസ്ത്യൻ ആണെങ്കിൽ ക്രിസ്ത്യനിയായും തന്നെ തുടരൂ. ഒരു വ്യക്തിക്ക് തന്റെ മതം ഏതാണെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, മതം മാറുന്നതിന് മുമ്പ് സംവാദങ്ങൾ ആവശ്യമാണ്. ആരെങ്കിലും തങ്ങളുടെ ഇഷ്ടപ്രകാരം മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്' -രാജ്നാഥ് സിങ് പറഞ്ഞു. 

mass conversions a matter of concern says rajnath Singh
Author
Delhi, First Published Jan 16, 2019, 12:29 PM IST

ദില്ലി: രാജ്യത്ത് വലിയ തോതിൽ മതപരിവർത്തനം നടക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇത്തരം പ്രണവണതകൾ നിയന്ത്രണ വിധേയമാക്കണമെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മതപരിവർത്തന വിരുദ്ധനിയമം കൊണ്ടുവരണമെന്നാണ്  ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങൾ ആവശ്യപ്പെടുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ദില്ലിയിൽ ഒരു ക്രിസ്ത്യൻ സംഘടന നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങൾ ഹിന്ദു ആണെങ്കിൽ ഹിന്ദുവായും, മുസ്ലീമാണെങ്കിൽ മുസ്ലീമായും, ക്രിസ്ത്യൻ ആണെങ്കിൽ ക്രിസ്ത്യനിയായും തന്നെ തുടരൂ. ഒരു വ്യക്തിക്ക് തന്റെ മതം ഏതാണെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ അംഗീകരിക്കുന്നു. എന്നാൽ, മതം മാറുന്നതിന് മുമ്പ് സംവാദങ്ങൾ ആവശ്യമാണ്. ആരെങ്കിലും തങ്ങളുടെ ഇഷ്ടപ്രകാരം മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്' -രാജ്നാഥ് സിങ് പറഞ്ഞു. മതത്തിന്റെ പേരില്‍ എൻ ഡി എ സർക്കാർ ഇതുവരെയും ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. അത് സര്‍ക്കാര്‍ അധികാരത്തിലേറിയാലും ഇല്ലെങ്കിലും അത്തരത്തിലൊരു വേര്‍തിരിവ് കാണിക്കാൻ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങൾ മതപരിവർത്തന വിരുദ്ധ നിയമം ആവശ്യപ്പെട്ടു. "ഇവിടെ (ഇന്ത്യയിൽ) ഭൂരിപക്ഷവും ആവശ്യപ്പെടുന്നത് ഒരു മതപരിവർത്തന വിരുദ്ധനിയമം കൊണ്ടുവരണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ എല്ലാ മതങ്ങളും സഹിഷ്ണുതയോടെയാണ് കഴിയുന്നതെന്നും എന്‍ഡിഎ സർക്കാർ ആരോടും ഒരു തരത്തിലുള്ള വിവേചനവും കാണിക്കാത്തവരാണെന്നും മന്ത്രി അവകാശപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios