കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഹോട്ടലിന് തീപിടിച്ച് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. രാവിലെ ആറ് മണിക്കായതിനാല്‍ ഹോട്ടലില്‍ ആളുകള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍ അപകടത്തില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നു. ഹോട്ടലില്‍ ഉണ്ടായിരുന്ന മൂന്ന് പാചക വാതക സിലിണ്ടറുകള്‍ പൊട്ടിയതായി ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുപ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. നരിക്കുനി, വെള്ളിമാട്കുന്ന് , മുക്കം ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി ഒരോ യൂണിറ്റ് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീയണച്ചത്.