മസ്കറ്റ് കെ.എം.സി.സിയുടെ കേന്ദ്ര കമ്മറ്റിയില്‍ കൂട്ടരാജി. സംഘടനാ ഉപദേശക സമതി ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് പാണക്കാട് തങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. പ്രസിഡന്റിന്റെ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ചാണ് രാജി.

മസ്കറ്റ് കെ.എം.സി.സിയുടെ 16 ആംഗ കേന്ദ്ര കമ്മറ്റിയില്‍ നിന്നും പത്തുപേരാണ് ഇന്ന് ഉച്ചയോടുകൂടി രാജി സമര്‍പ്പിച്ചത്യ ഉപദേശക സമിതി ചെയര്‍മാന്‍ ടി.സി മുഹമ്മദ് അഷ്റഫ്, ജനറല്‍ സെക്രട്ടറി പി.എ.വി അബൂബക്കര്‍, സെക്രട്ടറി പി.ടി.കെ ഷമീര്‍, രണ്ടു വൈസ് പ്രസിഡന്റുമാരും, നാല് സെക്രട്ടറിമാരുമാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. രാജിക്കത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഈ മെയിലിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. 

നിലവിലെ പ്രസിഡന്റായ സി.കെ.വി യൂസഫിന്റെ അംലഭാവപൂര്‍ണമായ നിലപാടുകള്‍ മൂലം സംഘടനാ പ്രവര്‍ത്തനം ഒമാനില്‍ നിര്‍ജീവമാകുന്നുവെന്നാണ് രാജിക്കത്തിലെ പ്രധാന ആരോപണം. സംഘടനാ ഫണ്ട് ചെലവഴിക്കുന്നതിലും കണക്ക് അവതരിപ്പിക്കുന്നതിനും വീഴ്ച വരുത്തിയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. റംസാന്‍ മാസത്തില്‍ പിരിച്ച റിലീഫ് തുക അവകാശികള്‍ക്ക് വിതരണം ചെയ്യുകയോ കണക്ക് അവതരിപ്പിക്കുകയോ പ്രസിഡന്റ് ഇതുവരെയും ചെയ്തിട്ടില്ല. റിലീഫ് പണം കമ്മിറ്റിയുടെ അനുവാദം കൂടാതെ സ്വന്തം ഇഷ്‌ടപ്രകാരം ചെലവഴിച്ചുവെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു.