കസ്റ്റഡിയില്‍ വിട്ടു കിട്ടിയ സൗമ്യയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം കാമുകനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

കണ്ണൂര്‍: പിണറായിയിലെ കൂട്ട കൊലപാതകത്തില്‍ അറസ്റ്റിലായ സൗമ്യയുടെ കാമുകനിലേക്ക് അന്വേഷണം ശക്തമാക്കി പോലീസ്. കസ്റ്റഡിയില്‍ വിട്ടു കിട്ടിയ സൗമ്യയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം കാമുകനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. കൊല നടന്ന ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും സൗമ്യ ഏറ്റവുമധികം ഫോണില്‍ സംസാരിച്ചത് ഇയാളുമായി ആയിരുന്നു. 

കൊലയെ കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നു എന്നാണ് പോലീസ് നിഗമനം. സൗമ്യയുമായി ബന്ധമുള്ള മറ്റ് 2 പേരും പോലീസ് നിരീക്ഷണത്തിലാണ്. ചോദ്യം ചെയ്യലിലും ഉടനീളം ഈ 3 പേരെ സംരക്ഷിച്ചു കൊണ്ടായിരുന്നു സൗമ്യയുടെ മൊഴികള്‍ എല്ലാം.