കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇന്ത്യൻ ഉദ്യോഗസ്ഥർ എല്ലാവരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ശക്തമായ സ്ഫോടത്തിൽ ഇന്ത്യൻ എംബസിയുടെ ജനലുകളും വാതിലുകളും തകർന്നു. 

Scroll to load tweet…

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നിൽ താലിബാൻ ഭീകരരാണെന്ന് സംശയിക്കുന്നു. സ്ഫോടക വസ്തുകൾ നിറച്ച കാറുമായി ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. നിരവധി രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.