ഫിലിം സിറ്റിക്കടുത്തുള്ള ഹബാൽപഡ കുന്നിൻ മുകളിലാണ് ആദ്യം തീപിടുത്തം കണ്ടത്. പിന്നീടത് വളരെ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. നാല് കിലോമീറ്റർ പ്രദേശത്ത് തീ വളരെ വേഗം പടർന്നു പിടിച്ചു.
മുംബൈ: മുംബൈയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്ത് വനത്തിനുള്ളിൽ വൻ അഗ്നിബാധ. തിങ്കളാഴ്ച വൈകിട്ട് സഞ്ജയ്ഗാന്ധി ദേശീയ പാർക്കിന് സമീപത്തുള്ള വനത്തിലാണ് തീപിടുത്തമുണ്ടായത്. ഫിലിം സിറ്റിക്കടുത്തുള്ള ഹബാൽപഡ കുന്നിൻ മുകളിലാണ് ആദ്യം തീപിടുത്തം കണ്ടത്. പിന്നീടത് വളരെ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. നാല് കിലോമീറ്റർ പ്രദേശത്ത് തീ വളരെ വേഗം പടർന്നു പിടിച്ചു.
അഗ്നിബാധയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നും അറിയാൻ സാധിച്ചിട്ടില്ല. വനംവകുപ്പ് അംഗങ്ങൾ, മുംബൈ ഫയർ ബ്രിഗേഡ്, മറ്റ് ഏജൻസികൾ എന്നിവർ തീപിടുത്തമുണ്ടായതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ഈ പ്രദേശത്തെ പരിസ്ഥിതിയെ വളരെ പ്രതികൂലമായ രീതിയിസ് അഗ്നിബാധ ബാധിക്കുമെന്ന് ഇവർ പറയുന്നു.
