ഇപ്പോള്‍ തീപിടിച്ച കടകളുടെ പരസരത്തുള്ള കടകളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നത്.11.45ഓടെയായാണ്  തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്.  ഫയര്‍ ഫോഴ്സിന്റെ പത്തോളം യൂണിറ്റുകള്‍ ജില്ലയിലെ പലസ്ഥലത്ത് നിന്നായി ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപ ജില്ലകളില്‍ നിനന്ും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെ ഇങ്ങോട്ട് വിളിച്ചു വരുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിയിരിക്കുയാണ്. ഇത് രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.

ഇതുവരെ ആളപായമില്ലെന്നും തീപിടിച്ചിട്ടുള്ള  കടകളിലൊന്നും ആളുകള്‍ കുടുങ്ങിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്നത വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സിനൊപ്പം നാട്ടുകാരും പൊലീസും തീയണക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.  മുമ്പും മിഠായി തെരുവില്‍ തീപിടച്ച സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ വീണ്ടും തീപിടിച്ചത്. ഇടുങ്ങിയ റോഡുകളുള്ള ഇവിടേക്ക് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇതും അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജില്ലാ കളക്ടറടക്കമുള്ള ഉദ്ദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.