രാജധാനി എക്സ്‍പ്രസിലെ ഒന്‍പത് കോച്ചുകളില്‍ വ്യാപക മോഷണം. നിരവധി യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. 15 ലക്ഷത്തോളം രൂപയുടെ വന്‍കൊള്ളയാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് നിസാമുദ്ദീനിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം. സെക്കന്റ് എ.സി, തേര്‍ഡ് എ.സി കോച്ചുകളിലാണ് മോഷണം നടന്നത്. മിക്ക യാത്രക്കാരെയും മയക്കിക്കിടത്തിയാണ് പണവും അഭരണങ്ങളും കവര്‍ന്നത്. ഒഴിഞ്ഞ പഴ്‍സുകള്‍ ട്രെയിനിന്റെ ഇടനാഴിയിലും ടോയ്‍ലറ്റുകളിലും കൂട്ടിയിട്ടാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. സംഘമായി ട്രെയിനിനകത്ത് കടന്ന മോഷ്ടാക്കള്‍ ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ആരെയും ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
