തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടുമായി സമവായം കണ്ടെത്തുക മാത്രമേ പോം വഴിയുള്ളൂ എന്നു ജലവിഭവമന്ത്രി മാത്യു ടി തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സത്യം പറഞ്ഞപ്പോഴാണ് അനാവശ്യ വിവാദം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ മന്ത്രി എന്തു പറയുന്നു എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിനു ബലക്ഷയം ഇല്ലെന്നു സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതുകൊണ്ടാണ് ഇനി സമവായമേ രക്ഷയുള്ളൂ എന്നായതെന്നും മന്ത്രി പറഞ്ഞു.
