ഏകോപനത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലടക്കമുള്ള ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ നടപടിയുണ്ടാകുമെന്ന് ജല വിഭവ മന്ത്രി മാത്യു ടി. തോമസ്. പുളിങ്കുന്ന ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ വെള്ളമെത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഏകോപനത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയബാധിത പ്രദേശങ്ങളിലെ മന്ത്രിമാരുടെ അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മാലിന്യം കലർന്ന വെള്ളം കുടിക്കേണ്ട ഗതികേടിലാണ് ഈ പ്രദേശങ്ങളിലുള്ളവർ. ആശുപത്രികളടക്കം വെള്ളത്തിലായതോടെ കുട്ടനാട്ടിലെ രോഗപ്രതിരോധ പ്രവർത്തനങ്ങളും താറുമാറായി. പകർച്ചവ്യാധികൾ പടരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.