കണ്ണൂരിൽ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്.  

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യൂറോയിലെ സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തിൽ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കണ്ണൂരിൽ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്.

പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തിൽപ്പെട്ട പ്രതീഷിനെ വഴിയരികിൽ കണ്ടെത്തിയത്. ഉടൻ തന്നെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്‌മയാണ് ഭാര്യ. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. പരേതനായ നാരായണന്‍റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങൾ; അഭിലാഷ്, നിധീഷ്.