ലെെംഗിക ബന്ധത്തിലേർപ്പെടാൻ അധ്യാപകൻ വിദ്യാർത്ഥിക്ക് ഐ ഫോൺ‌ വാഗ്ദാനം ചെയ്തു
അൽബനി: ലെെംഗികബന്ധത്തിലേർപ്പെടാൻ അധ്യാപകൻ പതിനാറു വയസുകാരിക്ക് ഐ ഫോൺ വാഗ്ദാനം ചെയ്തു. കണക്ക് അധ്യാപകൻ കുറെ നാളായി നഗ്നചിത്രങ്ങളും വീഡിയോകളും വേണമെന്ന് പുറകെ നടന്ന് ശല്യം ചെയ്യുന്നുണ്ടായിരുന്നു. അതിനായി അധ്യാപകൻ പണം നൽകിയിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു.
അധ്യാപകന്റെ നിരന്തരമായുള്ള ശല്യം സഹിക്കാനാവാതെ വിദ്യാർത്ഥി സ്കൂൾ പ്രിൻസിപ്പിളിനോട് പറയുകയായിരുന്നു. ഇയാൾ സ്മാർട്ട് ഫോൺ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
സെൻട്രൽ ഇസ് ലിപ് ഹെെ സ്കൂളിലെ ജയ്റോ ഇൻസ്വാസ്റ്റി എന്ന കണക്ക് അധ്യാപകനാണ് അറസ്റ്റിലായത്. സ്കൂളിൽ നിന്ന് ഇയാളെ സസ്പെന്റ് ചെയ്തു. ഫോൺ പരിശോധിച്ചപ്പോൾ മറ്റൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
