കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉയര്‍ത്തി ഇടതുപക്ഷം. ഇരുപത്തിയെട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് കോട്ടകള്‍ തകര്‍ത്താണ് എല്‍ഡിഎഫിന്റെ മുന്നേറ്റം. കഴിഞ്ഞ തവണ 21 സീറ്റുകളിലായിരുന്നു എല്‍ഡിഎഫിന്റെ വിജയം. യുഡിഎഫ് ഏഴുസീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് 13 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.
മൂന്ന് വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഭൂരിപക്ഷം ഉയര്‍ത്തി എല്‍ഡിഎഫിന്റെ വിജയം യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്. യുഡിഎഫിന് ആധിപത്യമുള്ള വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും വലിയ മാറ്റമാണ്. വോട്ടെണ്ണല്‍ ആരംഭിച്ച ആധ്യമണിക്കൂറില്‍ തന്നെ എല്‍ഡിഎഫ് വ്യക്തമായ ലീഡുയര്‍ത്തിയിരുന്നു.
