കണ്ണൂര്‍: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കന്ററി സ്കൂളിലാണ് വോട്ടെണ്ണൽ. 35 വാർഡുകളിലേ വോട്ടുകൾ ആണ് എണ്ണാൻ ഉള്ളത്. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ ചിത്രം വ്യക്തമാകും. നിലവിൽ വലിയ ഭൂരിപക്ഷം ഉള്ള നഗരസഭയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടും എന്നാണു ഭരണകക്ഷിയായ ഇടതു മുന്നണിയുടെ പ്രതീക്ഷ. യു.ഡി.എഫിന് 13 സീറ്റുകളാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.