ചില ട്രെയിനുകളുടെ സര്‍വ്വീസുകളില്‍ റെയില്‍വെ ചില പുനഃക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നായിരിക്കും പുറപ്പെടുന്നത്. 

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് അവതാളത്തിലായ ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക് എത്തുകയാണ്. എന്നാല്‍ ചില ട്രെയിനുകളുടെ സര്‍വ്വീസുകളില്‍ റെയില്‍വെ ചില പുനഃക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള മാവേലി, മലബാർ എക്സ്പ്രസുകൾ ഇന്ന് ഷൊർണൂരിൽ നിന്നായിരിക്കും പുറപ്പെടുന്നത്. അതേസമയം അമൃത-രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് എന്നിവ തിരുവന്തപുരത്ത് നിന്നും കൃത്യസമയത്ത് തന്നെ സർവീസ് നടത്തും.